Latest NewsKeralaNewsLife StyleSex & Relationships

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളിയോട് ചെയ്യാനും പറയാനും പാടില്ലാത്ത ചില കാര്യങ്ങൾ

നിത്യ യൗവനത്തിന് എന്നും ലൈംഗികബന്ധം പതിവാക്കണമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ആണ് ഉള്ളത്. നിത്യ യൗവനം സ്വന്തമാക്കാനും സെക്‌സ് സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി തോന്നിപ്പിക്കും. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും ചെറുപ്പമാകാന്‍ സഹായിക്കും. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വര്‍ഷത്തില്‍ നാലുതവണയെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം.

ഒരു സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ശാരീരിക ബന്ധത്തിനിടെ, അല്ലെങ്കിൽ അതിന് തൊട്ടുമുൻപ് പങ്കാളികൾ പരസ്പരം ചെയ്യുവാനും പറയാനും പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത്, പ്രത്യേകിച്ച് വേദനിപ്പിക്കുന്നതെല്ലാം ഒഴിവാക്കാം. അതുപോലെ, അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യരുത്. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചും പറഞ്ഞും മനസിലാക്കി വേണം കാര്യങ്ങളിലേക്ക് കടക്കാൻ.

രണ്ടുപേര്‍ക്കും ചെയ്യുവാന്‍ താല്‍പര്യമുള്ളപ്പോള്‍ മാത്രം ചെയ്യുന്നതാണ് ഏറ്റവും ആരോഗ്യകരം. അല്ലാത്ത പക്ഷം, ഇത് പീഢനത്തിന് സമമാവുകയാണ് ചെയ്യുക. അതിനാല്‍ പങ്കാളിയ്ക്കും ശാരീരിക ബന്ധത്തിന് താല്‍പര്യമുള്ളപ്പോള്‍ മാത്രം ഇതിലേയ്ക്ക് എത്തുക. ഇതോടൊപ്പം വ്യായാമവും ഉല്ലാസവും കൂടി ഉണ്ടായാല്‍ ചെറുപ്പം തോന്നാന്‍ കാരണമാകും. ലൈംഗികതയ്ക്ക് അരമണിക്കൂര്‍ ചെലവാക്കുന്നത് നല്ലൊരു വ്യായാമം കൂടിയാണ്. ഇതിലൂടെ 85 കലോറി കത്തിച്ചു കളയാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് മണിക്കൂറില്‍ നാലര കിലോമീറ്റര്‍ നടക്കുന്നതിനും 8 കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുന്നതിനും തുല്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button