NewsLife StyleHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂട്ടുന്നത് ആരോഗ്യത്തിന് നല്ലതല്ല

സങ്കീർണമായ രോഗങ്ങളിലേക്ക് നയിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കൃത്യസമയത്ത് തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. മദ്യം, മാനസിക സമ്മർദ്ദം, പുകവലി, ഉപ്പിന്റെ അമിത ഉപയോഗം എന്നിവ പലപ്പോഴും രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂട്ടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉപ്പ് കൂടുതൽ അളവിൽ ശരീരത്തിലേക്ക് എത്തുമ്പോൾ രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. അതിനാൽ, ഭക്ഷണം പാകം ചെയ്യുമ്പോൾ മിതമായ അളവിൽ മാത്രം ഉപ്പ് ചേർക്കുക.

Also Read: ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന്..

രക്തസമ്മർദ്ദം ഉള്ളവർ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, ഓറഞ്ച്, പാൽ, തൈര് എന്നിവ രക്തസമ്മർദ്ദം ഉള്ളവർക്ക് കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളാണ്. അതേസമയം, മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ, പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button