KeralaLatest NewsNews

സർക്കാർ കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കണം: കെഎസ്ആർടിസിയെ സർക്കാർ തകർത്തുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ആർടിസി ജീവനക്കാരോട് മനുഷ്യത്വ രഹിതമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ സമ്പൂർണ്ണമായി സർക്കാർ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

Read Also: രണ്ട് മക്കളുടെ പിതാവിനൊപ്പം ഒളിച്ചോടിയ 16കാരിയെ കണ്ടെത്താനാകാതെ പൊലീസ്

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം ഉറപ്പാക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല. ചർച്ചകൾ നടത്തുമ്പോൾ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും ജീവനക്കാർക്ക് പല വാഗ്ദാനങ്ങൾ നൽകി. എന്നാൽ, യഥാർത്ഥത്തിൽ അവരെ കബളിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒരു മാസം പോലും അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കടലാസിൽ ഒതുങ്ങുന്ന വെറും വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാരിന്റെ ഉറപ്പ്. ഓണത്തിനെങ്കിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കുറച്ചുകൂടി മനുഷ്യത്വപരമായി കെഎസ്ആർടിസി ജീവനക്കാരോട് പിണറായി സർക്കാർ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു: 77 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button