Latest NewsKeralaNewsLife StyleHealth & Fitness

ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്ത്?

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുവാണ് ബദാം. പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും ബദാമിലുണ്ട്. കാൽസ്യം, അയൺ എന്നിവയും ആരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ബദാമിലുണ്ട്.

ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് കുതിർത്ത് കഴിക്കുന്നത്. ജീവകം ഇ, ഫെെബർ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിർത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.

ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്. പച്ച ബദാമിനെക്കാൾ പ്രോട്ടീൻ, കുതിർത്ത ബദാമിലുണ്ട്. നാരുകളും കൂടുതലുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോ​ഗം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button