Latest NewsNewsBusiness

ബാങ്കിംഗ് സേവനങ്ങൾ ഇനി വളരെ എളുപ്പം, എസ്എംഎസ് സർവീസ് ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും എച്ച്ഡിഎഫ്സി ബാങ്ക് പരീക്ഷിക്കുന്നുണ്ട്

ഉപഭോക്താക്കൾക്ക് എളുപ്പവും വേഗത്തിലുമുള്ള സേവനങ്ങൾ ഉറപ്പുനൽകുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും എച്ച്ഡിഎഫ്സി ബാങ്ക് പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ, ഉപഭോക്താക്കൾ കാത്തിരുന്ന സേവനവുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. എസ്എംഎസ് സർവീസുകൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

24 മണിക്കൂറും ലഭ്യമായ എസ്എംഎസ് സേവനത്തിലൂടെ ബാങ്ക് ബാലൻസ്, വായ്പകൾക്ക് അപേക്ഷ നൽകൽ, ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യൽ, ചെക്ക് ബുക്കിന് അപേക്ഷ നൽകൽ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഈ സേവനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

Also Read: ‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’: അമലയെ കാണാനെത്തിയ അച്ഛനോട് ഭർതൃവീട്ടുകാർ പറഞ്ഞു, നടന്നത് കൊടുംപീഡനം

രജിസ്റ്റർ ചെയ്യുന്നതിനായി Register എന്ന് ടൈപ്പ് ചെയ്ത് അതിനോടൊപ്പം കസ്റ്റമർ ഐഡിയുടെ അവസാന നാലക്ഷരവും അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്ഷരവും ടൈപ്പ് ചെയ്ത് 7308080808 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. നാലുദിവസം കൊണ്ട് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായാൽ ബാങ്ക് എസ്എംഎസ് മുഖാന്തരം വിവരങ്ങൾ അറിയിക്കും. കൂടാതെ, രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാൻ അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. ഇതോടെ, ഉപഭോക്താക്കൾക്ക് ബാങ്കിന്റെ എസ്എംഎസ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button