Latest NewsNewsBusiness

ഓണത്തെ വരവേൽക്കാൻ ഫ്ലിപ്കാർട്ടും, ഗ്രാൻഡ് ഷോപ്സി മേളയ്ക്ക് തുടക്കം

ഗ്രാൻഡ് ഷോപ്സി മേള ഈ മാസം 11 വരെയാണ് നടക്കുന്നത്

ഓണത്തിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ഉപഭോക്താക്കൾക്കായി പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഫ്ലിപ്കാർട്ട് ഗ്രാൻഡ് ഷോപ്സി മേളയ്ക്കാണ് തുടക്കം കുറിച്ചത്. ഓണത്തോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾക്ക് വിലക്കുറവിന്റെ ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് ഷോപ്സി മേള ഈ മാസം 11 വരെയാണ് നടക്കുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി ഡീലുകളും ഓഫറുകളും ലഭിക്കും. ഇത്തവണ മുഴുവൻ വിൽപ്പനക്കാരെയും പ്ലാറ്റ്ഫോമിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആദ്യമായാണ് ഷോപ്സി അതിന്റെ മുഴുവൻ വിൽപ്പനക്കാരെയും ഒരേ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നത്.

Also Read:‘ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട്, സിജുവിനെ വെച്ച് ആ സിനിമയുമായി മുന്നോട്ടുപോകും’

ഗ്രാൻഡ് ഷോപ്സി മേളയുടെ ഭാഗമായി 15 രൂപ മുതലാണ് വാച്ചുകളുടെ വില ആരംഭിക്കുന്നത്. കൂടാതെ, 25 രൂപ മുതലുള്ള സാരികൾ, 40 രൂപ മുതലുള്ള കൂർത്തകൾ, 30 രൂപ മുതലുള്ള ഷർട്ടുകൾ എന്നിവയും വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button