
സീതാപൂർ: അഞ്ചാമതും വിവാഹത്തിനൊരുങ്ങിയ മധ്യവയസ്കന്റെ പദ്ധതി പൊളിച്ച് മക്കളും ഭാര്യമാരും. 55 കാരനായ ഷാഫി അഹമ്മദ് ആണ് അഞ്ചാമതും വിവാഹം കഴിക്കാൻ ഒരുങ്ങിയത്. വിവരമറിഞ്ഞ് ഇയാളുടെ ഏഴ് മക്കളും ഭാര്യമാരും വിവാഹപ്പന്തലിൽ ഇടിച്ച്കയറി വിവാഹം മുടക്കി. മക്കളും മുൻഭാര്യമാരും വേദിയിലേക്ക് ബഹളം വെച്ചെത്തിയതോടെ വധു ഞെട്ടി. സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ വരനെ മർദ്ദിച്ചു. ഇതോടെ വധു വിവാഹപ്പന്തലിൽ നിന്നും ഓടിപ്പോയി.
സീതാപൂരിലെ കോട്വാലിയിലാണ് സംഭവം. തങ്ങളുടെ പിതാവ് വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണെന്നറിഞ്ഞ ഷാഫിയുടെ മക്കൾ ആദ്യം തന്നെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തുന്നതിന് മുന്നേ മക്കളും ഇവരുടെ അമ്മമാരും വിവാഹപ്പന്തലിൽ എത്തി ബഹളമുണ്ടാക്കി.
ഇതിനിടെ കോട്വാലി പോലീസ് സ്ഥലത്തെത്തി. ചോദ്യം ചെയ്യലിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി ഇൻസ്‌പെക്ടർ തേജ് പ്രകാശ് സിംഗ് പറഞ്ഞു.
മാസച്ചെലവിനുള്ള പണം അച്ഛൻ നിർത്തിയെന്നും അഞ്ചാം വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ നടപടിയെടുക്കാൻ തീരുമാനിച്ചെന്നും കുട്ടികൾ പറഞ്ഞു. ഏതായാലും പ്രശ്നം വഷളായതോടെ വിവാഹം മുടങ്ങി.
Post Your Comments