KeralaLatest NewsIndiaNews

കോവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനം, ഒരാളുടേത് മാത്രമല്ല: മഗ്സസെ അവാർഡ് വിവാദത്തിൽ സീതാറാം യെച്ചൂരി

ന്യൂഡൽഹി: മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് കെ.കെ ശൈലജ തന്നെയാണെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ കെ.കെ ശൈലജയെ സി.പി.എം വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. ചില കാരണങ്ങള്‍ കൊണ്ട് ശൈലജ തന്നെ പുരസ്‌കാരം വേണ്ടെന്നു വെച്ചതാണെന്നും, ശൈലജയെ വിലക്കിയതല്ലെന്നും യെച്ചൂരി പറഞ്ഞു.

കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണെന്നും, മഗ്‌സസെ അവാര്‍ഡ് പൊതുവേ രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന പതിവില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്. സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ മഗ്‌സസെ അവാര്‍ഡ് നല്‍കിയിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടി കേന്ദ്രകമ്മിറ്റി നിര്‍ദേശപ്രകാരമാണ് താന്‍ അവാര്‍ഡ് നിരസിച്ചതെന്നാണ് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞത്. നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെകെ ശൈലജയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ലെന്നും കെകെ ശൈലജ മാഗ്‌സസെ ഫൗണ്ടേഷനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button