രാജകുമാരി: കാട്ടാനയെ കണ്ടു ഭയന്നോടിയ രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്. 301 കോളനിയിലെ താമസക്കാരായ സുന്ദരേശന്റെ മകൻ വിഷ്ണു, ചന്ദ്രന്റെ മകൻ നന്ദു എന്നിവരാണ് റോഡിൽ നിന്നിരുന്ന കാട്ടാനയെ കണ്ട് ഭയന്ന് ഓടിയത്.
ചിന്നക്കനാൽ 301 കോളനിയിൽ ആണ് സംഭവം. രാവിലെ എട്ടരയോടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി സ്കൂളിലേക്ക് പോകാൻ ചിന്നക്കനാലിലേക്കു നടന്നുപോകുകയായിരുന്നു കുട്ടികൾ.
Read Also : ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങൾ!
കാട്ടാനയെ കണ്ട് ഭയന്ന് റോഡരികിലെ മുള്ളുവേലിക്കിടയിലൂടെ കടന്ന് കാട്ടിലൂടെ ഇവർ ഓടി. ഓട്ടത്തിനിടയിൽ മരക്കുറ്റിയിൽത്തട്ടി വീണ വിഷ്ണു മറ്റൊരു മരത്തിലേക്ക് നെഞ്ചിടിച്ചു വീഴുകയായിരുന്നു. നെഞ്ചിന് സാരമായി പരിക്കേറ്റ വിഷ്ണു ഉടൻ ബോധരഹിതനായി. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ വിഷ്ണുവിനെ ഉടൻ സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുറിവാലൻ കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റയാനെ കണ്ടാണ് വിദ്യാർത്ഥികൾ ഭയന്ന് ഓടിയതെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments