Latest NewsNewsLife StyleHealth & Fitness

സ്തനാർബുദം തടയാൻ ഒലോങ്ങ് ടീ

ചായ കുടിക്കുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍, ഇതാ ചായ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ പഠനം. ഒലോങ്ങ് ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ചെെനീസ് ടീകളിലൊന്നാണ് ഒലോങ്ങ് ടീ. ദിവസവും ഒരു കപ്പ് ഒലോങ്ങ് ടീ കുടിക്കുന്നത് കൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളതെന്നാണ് പുതിയ പഠനം.

ഒലോങ്ങ് ടീ സ്തനാർബുദം തടയാൻ സഹായിക്കുമെന്ന് പഠനം. സ്തനാർബുദം മാത്രമല്ല, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങൾ എന്നിവ ഒലോങ്ങ് ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഒലോങ്ങ് ടീ സ്തനാർബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ​ഗ്രീൻ ടീയുടെ അതേ ​ഗുണങ്ങളാണ് ഒലോങ്ങ് ടീയിൽ അടങ്ങിയിട്ടുള്ളത്. മിസൂറിയിലെ സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

Read Also : കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന് അമിത് ഷായുടെ ആഹ്വാനം: അത് ദിവാസ്വപ്‌നമാണെന്ന് പരിഹസിച്ച് എം.എ ബേബി

കാത്സ്യം, കോപ്പർ, പൊട്ടാഷ്യം, വിറ്റാമിൻ എ, ബി, സി എന്നിവ ഒലോങ്ങ് ടീയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ക്യാൻസർ റിസേർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒലോങ്ങ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാൻ ​സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലോങ്ങ് ടീ ചർമ സംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് അസോസിയേറ്റ് റിസേർച്ച് പ്രൊഫസറായ ചുൻഫ ഹുവാങ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button