ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് അമിത്ഷായ്ക്ക് പിന്നാലെ പിണറായി വിജയനും പിന്മാറി. ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തില്ല. അതിനാൽ ചടങ്ങ് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസോ ധനമന്ത്രി കെ.എ.ന് ബാലഗോപാലോ ഉദ്ഘാടനം ചെയ്യും.
നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷത്തിൽ ചടങ്ങിലേക്ക് എത്താനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. അതേസമയം, നെഹ്റു ട്രോഫി വള്ളം കളിയിൽ ചെറു വള്ളങ്ങളുടെ ഹീറ്റ്സ് പൂര്‍ത്തിയായി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആദ്യമായാണ് നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത്.
‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ എന്ന പേരിൽ സിനിമ വരുന്നെന്ന് ടിനി ടോം
നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തിനെത്തിയ കേന്ദ്രമന്ത്രി അമിത് ഷായെ വള്ളംകളിക്ക് വിശിഷ്ട അതിഥിയായി സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍, നെഹ്റു ട്രോഫി വള്ളംകളിയ്ക്ക് അതിഥിയായി എത്താനാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Post Your Comments