Latest NewsIndiaNews

മൂന്നു മാസത്തിലേറെ നീണ്ട മത്സരം: ഉറങ്ങിയുറങ്ങിയുറങ്ങി യുവതി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ

ഡൽഹി: ഉറങ്ങിയുറങ്ങിയുറങ്ങി യുവതി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. കൊൽക്കത്തക്കാരിയായ ത്രിപർണ ചക്രവർത്തിയാണ്, മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിൽ ഉറങ്ങി ഉറക്കറാണിയായത്. ഇന്ത്യൻ കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്ക മത്സരത്തിലാണ്, തുടർച്ചയായി 100 ദിവസം ഇടതടവില്ലാതെ ഒൻപതു മണിക്കൂർ ഉറങ്ങി ത്രിപർണ അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചത്.

വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് ഇരുപത്തിയാറുകാരിയെ തിരഞ്ഞെത്തിരിക്കുന്നത്. മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിനൊടുവിൽ, നാലുപേർ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒറ്റ ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ.

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി : പുരോഹിതന്‍ പൊലീസ് അറസ്റ്റില്‍

95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കോടെ ഫൈനലിൽ ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കി, ത്രിപർണ ചാംപ്യൻപട്ടം സ്വന്തമാക്കുകയായിരുന്നു. ഫൈനലിസ്റ്റുകളായ മറ്റു മൂന്നുപേർക്ക് ഒരു ലക്ഷം വീതവും ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button