ഹെലന്‍ ഓഫ് സ്പാര്‍ട എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമാണ് ധന്യ എസ് രാജേഷ്. ടിക്ക് ടോക്ക് വീഡിയോയിലൂടെ തുടങ്ങി, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും താരമായി മാറിയ ധന്യയെ ഹെലൻ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ, പാലക്കാട് ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ഹെലൻ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. പ്രശസ്തിയുടെ മറവിൽ ദേവു അടക്കമുള്ളവർ ചെയ്തുകൂട്ടിയ കാര്യങ്ങളെ കുറിച്ചാണ് ഹെലൻ തന്റെ പുതിയ വീഡിയോയിൽ പറയുന്നത്.
‘ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു (ചേച്ചി എന്നാണ് ധന്യ വിശേഷിപ്പിച്ചത്) തനിയ്ക്കും മെസേജ് അയച്ചിരുന്നു. എന്നാല്‍, ആ മെസേജ് ഞാന്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ഹണി ട്രാപ്പുമായി ബന്ധപ്പെട്ടത് ഒന്നും ആയിരുന്നില്ല, സാധാരണ രീതിയില്‍ അയച്ച മെസേജ് ആണ്. ഫീനിക്‌സ് കപ്പിള്‍സിനെയും വിനീതിനെയും സ്റ്റാര്‍ ആക്കിയത് പ്രേക്ഷകര്‍ തന്നെയാണ്. അവര്‍ നേരത്തെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാവും. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം. ആര്‍ഭാട ജീവിതം മാത്രമല്ല, അവര്‍ക്ക് പിന്നിലും ഒരുപാട് കഥകളുണ്ട്. അത് മനസ്സിലാക്കണം. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും’, ധന്യ പറഞ്ഞു.
പോക്സോ കേസിൽ അറസ്റ്റിലായ മീശ വിനീത് തനിയ്ക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട് എന്നാണ് ധന്യ പറയുന്നത്. ടിക്ക് ടോക്കില്‍ സജീവമായിരുന്ന കാലത്ത് തന്റെ ഫോളോവേഴ്‌സിനെ കുറയ്ക്കണം എന്ന് പറഞ്ഞ് വിനീത് പലതും ചെയ്തിട്ടുണ്ടെന്നും, അയാള്‍ അറസ്റ്റിലായപ്പോഴാണ് അന്ന് അയാള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പലരും എനിക്ക് അയച്ചു തന്നതെന്നും ഹെലൻ പറയുന്നു.
Post Your Comments