തിരുവനന്തപുരം: സി.പി.എമ്മിൽ ആഭ്യന്തര തർക്കങ്ങൾ ശക്തമെന്ന് റിപ്പോർട്ട്. മഗ്‌സസെ അവാർഡ് വിവാദം പുറത്തുവന്നത് ഇതിനാലാണെന്നാണ് സൂചന. മുൻ മന്ത്രി ആയ കെ.കെ. ശൈലജ മഗ്‍സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമാനിച്ചത് പാർട്ടിയുടെ ആവശ്യപ്രകാരം ആയിരുന്നു. സി.പി.എം അനുമതി ഇല്ലാത്തത് കൊണ്ടാണ് ശൈലജ അവാർഡ് നിരസിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തത്.
എം.വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവുകയും, ആ സ്ഥാനത്തേക്ക് സ്പീക്കറായിരുന്ന എം ബി രാജേഷ് വരികയും, കണ്ണൂരില്‍ നിന്ന് എ എന്‍ ഷംസീര്‍ സ്പീക്കറാവുകയും ചെയ്തതോടെ പാർട്ടിക്കകത്തുള്ള തർക്കം രൂക്ഷമായെന്നാണ് സൂചന. കെ കെ ശൈലജയെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് പ്രചരണം അതിശക്തമായിരുന്നു. എന്നാല്‍, കഴിഞ്ഞ മന്ത്രി സഭയിലെ ആരും ഈ മന്ത്രിസഭയില്‍ വേണ്ടെന്ന തിരുമാനത്തില്‍ പിണറായി ഉറച്ച് നിന്നതോടെ സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ കെ കെ ശൈലജയുടെ വഴി വീണ്ടും അടഞ്ഞു.
ഇതിന് പിന്നാലെയാണ് ശൈലജയോട് മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞതായി റിപ്പോർട്ട് വന്നത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി നിര്‍ദേശപ്രകാരമാണ് താന്‍ അവാര്‍ഡ് നിരസിച്ചതെന്നാണ് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞത്. സി പി എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞത് പാര്‍ട്ടിയുടെ കൂട്ടായ തിരുമാനമാണിതെന്നാണ്.
Post Your Comments