തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യജ്ഞത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്പോസ്റ്റുകളിൽ സെപ്തംബർ മൂന്നു മുതൽ ഏഴു വരെ പാൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വിസ: അറിയിപ്പുമായി ടൂറിസം മന്ത്രാലയം
കൂടാതെ പൊതുവിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകൾ കേന്ദ്രീകരിച്ച് ഇൻഫർമേഷൻ സെന്ററുകളും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് പാൽ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിനും സംശയനിവാരണം ചെയ്യുന്നതിനുമുള്ള സൗകര്യം ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ചെക്ക്പോസ്റ്റുകൾ സെപ്തംബർ 3ന് രാവിലെ 8 മുതൽ സെപ്തംബർ 7ന് രാവിലെ 8 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്നതും ജില്ലാ ഇൻഫർമഷൻ കേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കുന്നതുമാണ്. 7 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും.
Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം: ഹൈക്കോടതി
Post Your Comments