നേമം: ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന്, കുത്തേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. വിളപ്പിൽശാല പൊറ്റയിൽ കൊമ്പേറ്റി അമ്പാടി ഭവനിൽ അമ്പാടി(49)ആണ് മരിച്ചത്. അമ്പാടിയെ കുത്തിയ തമ്പാനൂർ രാജാജി നഗറിൽ രഞ്ജു(35) നരുവാമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
Read Also : അഫ്ഗാനിസ്ഥാനിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മുജീബ് റഹ്മാൻ അൻസാരി അടക്കം കൊല്ലപ്പെട്ടത് 20 പേർ
ബുധനാഴ്ച്ച രാവിലെ 10-ന് നരുവാമൂട് ട്രിനിറ്റി കോളജിന് സമീപം രഞ്ജു വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് സംഭവം. രഞ്ജു പലപ്പോഴായി ലോട്ടറി എടുത്ത വകയിൽ ലഭിക്കാനുള്ള 15,000 രൂപ ചോദിച്ചതിന് പണം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യ ടിബറ്റൻ ബോർഡർ പൊലീസിൽ നിന്ന് മൂന്നുവർഷം മുൻപ് സ്വയം വിരമിച്ച അമ്പാടി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: രാജി. മക്കൾ: അംബാലിക, ആദിത്യൻ. സംസ്കാരം ശനി രാവിലെ 8.30-ന് നടക്കും.
Post Your Comments