News

എന്താണ് വെജിറ്റേറിയൻ കോണ്ടം?: വസ്തുതകൾ അറിയാം

അനാവശ്യ ഗർഭധാരണം തടയാനും ലൈംഗിക രോഗങ്ങൾ ഒഴിവാക്കാനും കോണ്ടം ഉപയോഗിക്കുന്നു. വ്യത്യസ്ത വാസനകളുള്ളതും കുത്തുകളുള്ളതുമായ കോണ്ടം ഇതിനകം തന്നെ വിപണിയിൽ ലഭ്യമാണ്. അവയിൽ വെജിറ്റേറിയൻ കോണ്ടവും ഉൾപ്പെടുന്നു.

ഫിലിപ്പ് സെയ്ഫറും വാൾഡെമർ സീലറും ചേർന്നാണ് വെജിറ്റേറിയൻ കോണ്ടം കണ്ടുപിടിച്ചത്. ഇവരുടെ കമ്പനിയായ ഐൻഹോണിലാണ് വെജിറ്റേറിയൻ കോണ്ടം നിർമ്മിക്കുന്നത്. മറ്റ് കോണ്ടം പോലെ അനിമൽ പ്രോട്ടീനായ ‘കസീൻ’ ഉപയോഗിച്ചല്ല ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ കോണ്ടങ്ങളുടെ പ്രത്യേകത.

ഗൂ​ഗിൾ പേ വഴി കൈക്കൂലി: മോട്ടര്‍വാഹന വകുപ്പ് ഓഫീസുകളിൽ ക്രമക്കേട് വ്യാപകമെന്ന് വിജിലൻസ് കണ്ടെത്തൽ

ഫിലിപ്പ് സെയ്ഫറും വാൾഡെമർ സെയ്‌ലറും വെജിറ്റേറിയൻ കോണ്ടം ഉണ്ടാക്കാൻ മരങ്ങളിൽ നിന്നുള്ള സ്വാഭാവിക എണ്ണ ഉപയോഗിച്ചു. ഈ എണ്ണമയമാണ് കോണ്ടം മൃദുവാക്കാൻ ഉപയോഗിക്കുന്നത്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് ഐൻഹോൺ കമ്പനി നിർമ്മിച്ച ഈ വെജിറ്റേറിയൻ കോണ്ടത്തിന്റെ ഉപഭോക്താക്കളിൽ ഏറിയ പങ്കും.

60% സ്ത്രീകളാണ് വെജിറ്റേറിയൻ കോണ്ടം വാങ്ങുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെജിറ്റേറിയൻ കോണ്ടം നിർമ്മിക്കുന്നതിനായി കഴിഞ്ഞ 30 വർഷത്തിനിടയിൽ, കമ്പനിയ്ക്കുവേണ്ടി തായ്‌ലൻഡിലെ ചെറുകിട കർഷകർ വലിയ അളവിലാണ് റബ്ബർ മരങ്ങൾ നട്ടുപിടിപ്പിച്ചത്. ഈ തോട്ടങ്ങളിൽ കീടനാശിനികൾ ഉപയോഗിക്കുന്നില്ല എന്നതും പ്രത്യേകതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button