Latest NewsNewsInternational

വാർത്ത വായനക്കിടെ പ്രാണി വായിൽ കുടുങ്ങി, വിഴുങ്ങി: മാധ്യമപ്രവർത്തകയുടെ വീഡിയോ വൈറൽ

തത്സമയ വാർത്താ വായനയ്ക്കിടെ വായിൽ പ്രാണി കുടുങ്ങിയാലത്തെ കാര്യം ആലോചിച്ച് നോക്കൂ. പത്രപ്രവർത്തകയായ ഫറ നാസറിന് അത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. വായനയ്ക്കിടെ ഫറ ഒരു ഈച്ചയെ വിഴുങ്ങുകയായിരുന്നു. ഫറാ അത് നല്ല തമാശയിൽ തന്നെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തക ഇതിന്റെ വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു. ഇതിന് 99,000 കാഴ്ചക്കാരാണുള്ളത്.

‘ഞാൻ ലൈവിൽ ഒരു പ്രാണിയെ വിഴുങ്ങി’ എന്ന കുറിപ്പോടെയാണ് ഫറ വീഡിയോ പങ്കുവെച്ചത്. ഇന്നത്തെ പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുന്നതിനിടെയായിരുന്നു ഈ പ്രാണി എത്തിയത് എന്നും മാധ്യമ പ്രവർത്തക കുറിച്ചു. പാകിസ്ഥാനിലെ വെള്ളപ്പൊക്ക വാർത്ത വായിക്കുന്നിതിനിടെയായിരുന്നു സംഭവം.

‘ഇതുപോലൊരു മൺസൂൺ ചക്രം പാകിസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല. എട്ടാഴ്ച മാസമാണ് നിർത്താതെ മഴ പെയ്യുന്നത്. ദേശീയ മഴ അടിയന്തരാവസ്ഥയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്’, ഇത്രയും റിപ്പോർട്ട് ചെയ്തപ്പോഴേക്കും അവളുടെ വായിൽ ഒരു ഈച്ച പറന്നുവന്നു. വായിൽ വീണ ഈച്ചയെ ഫറ വിഴുങ്ങുകയായിരുന്നു. വിഴുങ്ങിയ സമയം ചെറിയ മുഖവ്യത്യാസം ഉണ്ടായെങ്കിലും, ഉടൻ തന്നെ തൽസ്ഥിതിയിലേക്ക് തിരിച്ച് വന്ന് മാധ്യമ പ്രവർത്തക തന്റെ ജോലി തുടർന്നു.

സാഹചര്യം നന്നായി കൈകാര്യം ചെയ്തതിന് കനേഡിയൻ പത്രപ്രവർത്തകയെ സോഷ്യൽ മീഡിയ ഉപയോക്താക്കളും സഹപ്രവർത്തകരും പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button