അഹമ്മദാബാദ്: അഹമ്മദാബാദ് – മുംബൈ ഹൈ സ്പീഡ് റെയില്‍പ്പാതയിലെ ആദ്യത്തെ സ്റ്റേഷനായ സബര്‍മതി സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
1.36 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് റെയില്‍വേ സ്‌റ്റേഷന്‍ ഒരുങ്ങുന്നത്.
Read Also: കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല: ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണെന്ന് അമിത് ഷാ
ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് റെയില്‍പ്പാതയായ അഹമ്മദാബാദ് – മുംബൈ പാതയുടെ മുഴുവന്‍ പണികളും 2027ഓടെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. സബര്‍മതി സ്റ്റേഷന്‍ ഈ പദ്ധതിയുടെ വടക്കേ ഭാഗത്തെ സുപ്രധാന കേന്ദമായി മാറും.
രണ്ട് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് നിലകളുള്ള കെട്ടിടത്തിന് മൂന്നാം നിലയില്‍ നിന്ന് മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. നിലവിലുള്ള റെയില്‍വേ സ്റ്റേഷനിലേക്കും ഒരു ബിആര്‍ടി ബസ് സ്റ്റേഷനിലേക്കും വരാനിരിക്കുന്ന അഹമ്മദാബാദ് മെട്രോ ഫേസ്-1, എഇസി മെട്രോ സ്റ്റേഷനിലേക്കുമാണ് ഇവിടെ നിന്നും കണക്റ്റിവിറ്റി ഉണ്ടാവുക. ബില്‍ഡിങ്ങിന്റെ മൂന്ന് ഫളോറുകളും ബേസ്‌മെന്റും വാഹന പാര്‍ക്കിങ്ങിനായി വിട്ട് നല്‍കും. ഏകദേശം 1200 കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ബില്‍ഡിങ്ങിന്റെ 31500 സ്‌ക്വയര്‍ മീറ്റര്‍ ഭാഗം വ്യാവസായിക ആവശ്യങ്ങള്‍ക്കായി വിട്ട് നല്‍കും. കടകള്‍, ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മ്മിക്കും. കെട്ടിടത്തിന്റെ ഏഴാമത്തെ ഫ്‌ളോറിലും നാലാമത്തെ ഫ്‌ളോറിലും മനേഹരമായ ടെറസ് പൂന്തോട്ടവും ഒരുക്കുന്നുണ്ട്. അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഷനില്‍ എല്ലാതരത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടകള്‍ക്കും ഭക്ഷണശാലകള്‍ക്കും പുറമെ താമസിക്കാനും മറ്റും സൗകര്യമുള്ള ഹോട്ടലും കെട്ടിടത്തില്‍ ഉണ്ടാവും. മികച്ച ഭക്ഷണം ലഭ്യമാവുന്ന തരത്തിലുള്ള റെസ്റ്റോറന്റുകളും കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷനുമെല്ലാം ഹോട്ടലില്‍ ഉണ്ടാകും. സബര്‍മതി സ്റ്റേഷന്റെ മൊത്തം വിസ്തീര്‍ണം ഏകദേശം 1.34 ലക്ഷം സ്‌ക്വയര്‍ മീറ്ററാണ്.
ഭൂചലനത്തെ അതിജീവിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണരീതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments