Latest NewsNewsLife StyleFood & Cookery

വീട്ടില്‍ തന്നെ തയ്യാറാക്കാം കോള്‍ഡ് കോഫി

കോള്‍ഡ് കോഫി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍, അതൊന്നുമല്ല, നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. മാത്രമല്ല, ഇതൊരിക്കലും സങ്കീര്‍ണമായ ഒരു പാചക പരീക്ഷണവും അല്ല. ഇതാ ഇനിമുതല്‍ നിങ്ങള്‍ക്കും കോള്‍ഡ് കോഫി ഉണ്ടാക്കാം. ഈസിയായി…

ചേരുവകള്‍

ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ കാപ്പിപ്പൊടി- 2 ടീസ്പൂണ്‍

പാല്‍- 1 കപ്പ്

ചോക്ലേറ്റ്- രണ്ട് സ്‌കൂപ്പ്

പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്

ചോക്ലേറ്റ് സോസ്- 1 ടീ സ്പൂണ്‍

ഐസ്‌ക്യൂബ് – പാകത്തിന്

Read Also : അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളിലായി ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ ഒരുങ്ങുന്നു

തയ്യാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതോടൊപ്പം അല്‍പം ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.

പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം വേണമെങ്കില്‍ ഐസ്‌ക്രീം ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഇത് ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

shortlink

Post Your Comments


Back to top button