KeralaLatest NewsNews

നിർമിതി കേന്ദ്രത്തിന്റെ മെറിറ്റോണം 2022: റവന്യൂ മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) സംഘടിപ്പിച്ച ഓണാഘോഷവും വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതുമായ മെറിറ്റോണം 2022 പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെസ്നിക് ജനകീയമായി പ്രവർത്തിച്ച് വരുന്ന സമയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. ആറ് ഏക്കറിലധികം സ്ഥലത്ത് ദേശീയ ഹൗസ് പാർക്ക് എന്ന പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രാജ്യത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് അത് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി: ഇസ്ലാമിക് മിഷന്‍ സ്‌കൂളിനെതിരെ പരാതി

ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹൃദമായ കെട്ടിടനിർമാണം ഉദ്ദേശിക്കുന്ന പാർക്ക് വീട് വെക്കാൻ ആഗ്രഹിക്കുന്നവരേയും നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരേയും ഉൾക്കൊള്ളിച്ച ക്യാമ്പസ് പദ്ധതിയാണ്. ഇതിനായി രണ്ടു കോടി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെസ്നിക് ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി പരീക്ഷകളിൽ മികച്ച വിജയം നേടിയവർ മന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ബെസ്റ്റ് പെർഫോമൻസ്, ഓവറോൾ പെർഫോമൻസ് അവാർഡുകൾ നിർമ്മിതി കേന്ദ്രയുടെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. കെസ്നിക് ഡയറക്ടർ ഫെബി വർഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ തുടങ്ങിയവർ സംസാരിച്ചു.

Read Also: ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ ശക്തി പ്രാപിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button