67-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 1956 ലാണ് എൽഐസി ആദ്യമായി രൂപീകൃതമായത്. അന്ന് 5 കോടി രൂപയുടെ മൂലധനവുമായാണ് തുടക്കം കുറിച്ചത്. അക്കാലയളവിൽ എൽഐസി പുറത്തുവിട്ട സന്ദേശവും വൻ പ്രചാരണം നേടിയിരുന്നു. കുറഞ്ഞ ചിലവിൽ ജീവിത സുരക്ഷയെന്ന സന്ദേശമായിരുന്നു എൽഐസി ഉയർത്തിക്കാട്ടിയത്.
ഇൻഷുറൻസ് മേഖലയിലെ ആദ്യ വർഷ പ്രീമിയം വരുമാനത്തിലും പോളിസികളുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് എൽഐസിക്ക് ഉള്ളത്. ആദ്യ വർഷ പ്രീമിയം വരുമാനത്തിന്റെ 63.25 ശതമാനവും പോളിസികളുടെ എണ്ണത്തിന്റെ 74.62 ശതമാനവും എൽഐസിയുടെ കൈവശമാണ് ഉള്ളത്. അതേസമയം, 42,30,616 കോടി രൂപയുടെ ആസ്തിയും 37,35,759 കോടി രൂപയുടെ ലൈഫ് ഫണ്ടും എൽഐസിക്ക് ഉണ്ട്.
Also Read: നിർമിതി കേന്ദ്രത്തിന്റെ മെറിറ്റോണം 2022: റവന്യൂ മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു
2021-22 സാമ്പത്തിക വർഷത്തിൽ ആദ്യ വർഷം പ്രീമിയം വരുമാനം 7.92 ശതമാനമാണ് വളർച്ച കൈവരിച്ചത്. ഇക്കാലയളവിൽ 2.17 കോടി പുതിയ പോളിസികൾ വിറ്റഴിച്ചതിലൂടെ 1.98 ലക്ഷം കോടി സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
Post Your Comments