മുടികൊഴിച്ചിൽ തടഞ്ഞ് മുടി ആരോഗ്യത്തോടെ വളരാൻ കൃത്യമായ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒട്ടനവധി ഹെയർ ഓയിലുകളും ഹെയർ പാക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടി കരുത്തോടെ വളരാൻ രാത്രിയിൽ ചില പൊടിക്കൈകൾ ചെയ്യുന്നത് നല്ലതാണ്. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് പുരട്ടാവുന്ന ഹെയർ മാസ്കുളെക്കുറിച്ച് പരിചയപ്പെടാം.
ഹെയർ മാസ്ക് തയ്യാറാക്കാനുള്ള പ്രധാന ചേരുവ തേനും മത്തങ്ങയുമാണ്. ഒരു പാത്രത്തിൽ മത്തങ്ങ അരിഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് തേൻ ഒഴിച്ച ശേഷം മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടിയതിന് ശേഷം രാവിലെ എഴുന്നേറ്റാലുടൻ കഴുകി കളയാവുന്നതാണ്. മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ ഈ ഹെയർ മാക്സ് വളരെ നല്ലൊരു ഓപ്ഷനാണ്.
അടുത്തതാണ് വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും ചേർത്തുള്ള ഹെയർ മാസ്ക്. അരക്കപ്പ് വെളിച്ചെണ്ണ എടുത്തതിന് ശേഷം ചൂടാക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയിലെ ഈർപ്പം നിലനിർത്താനും മുടിക്ക് ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
Post Your Comments