CinemaMollywoodLatest NewsKeralaNewsEntertainment

‘ഹണി റോസിന് മാത്രമല്ല എന്റെ പേരിലും അമ്പലമുണ്ട്’: ജന്മദിനത്തിന് പ്രത്യേക പൂജകൾ ഉണ്ടെന്ന് നടി സൗപർണിക

ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ മത്സരിക്കാന്‍ എത്തിയ ഹണി റോസ് തന്നെ അന്ധമായി ആരാധിക്കുന്ന ഒരു തമിഴനെ കുറിച്ച് പറഞ്ഞിരുന്നു. ആരാധകൻ തന്റെ പേരിൽ തമിഴ്‌നാട്ടിൽ അമ്പലം പണിതുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തന്റെ പേരിൽ അമ്പലം ഉണ്ടെന്ന് പറഞ്ഞതോടെ ഹണി റോസിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തി. എന്നാല്‍, ഹണി റോസിനെ അങ്ങനെ ട്രോളി തള്ളിക്കളയേണ്ടെന്നും തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി സൗപര്‍ണിക. തെളിവ് സഹിതമാണ് സൗപര്‍ണികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാണ്ടി എന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കാറുണ്ട്. ഹണി റോസിനോട് അയാള്‍ പറഞ്ഞു എന്ന് ഷോയില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അയാള്‍ എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ ബേര്‍ത്ത് ഡേ, വെഡ്ഡിങ് ആനിവേഴ്‌സറി, എന്റെ റിലേറ്റീവ്‌സിന്റെ ബേര്‍ത്ത് ഡേ എല്ലാം പുള്ളിക്കാരന്‍ ഓര്‍ത്ത് വച്ച് ആഘോഷിക്കും. പായസം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുകയും, അമ്പലത്തില്‍ പോകുകയും ഒക്കെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.

എന്റെ പേരില്‍ ഒരു അമ്പലം വരെ ഉണ്ടാക്കി എന്നാണ് പുള്ളിക്കാരന്‍ എന്നോട് പറഞ്ഞത്. അത് പറഞ്ഞ് എന്റെ കൂട്ടുകാരും ഭര്‍ത്താവും എല്ലാം എന്നെ കളിയാക്കും. പക്ഷെ ഹണി റോസ് പറഞ്ഞത് ഇതുവരെ പാണ്ടി എന്ന ഇയാളെ കണ്ടിട്ടില്ല എന്നാണ്. എന്നാല്‍, ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് വേണ്ടി പോയപ്പോള്‍ ഞാന്‍ അയാളെ നേരിട്ട് കണ്ടിട്ടുണ്ട്. പുള്ളിയുടെ ഫോട്ടോയും എന്റെ കൈയ്യിലുണ്ട്. എങ്ക്ള്‍ ഗ്രാമത്തില്‍ കടവുള്‍, അമ്മ കുമ്പിട്‌റേന്‍, കാലൈ വണക്കം എന്നൊക്കെ പറഞ്ഞ് സ്ഥിരമായി എനിക്ക് മെസേജും അയക്കാറുണ്ട്. ഇങ്ങനെ നമ്മളെ സ്‌നേഹിയ്ക്കുന്ന ഒരാള്‍ ഉണ്ട് എന്ന് അറിയുന്നത് എല്ലാം സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷെ ഞാന്‍ ഈ വീഡിയോ ഇടാന്‍ കാരണം, ഹണി റോസ് പറഞ്ഞത് ചെന്നൈ സ്വദേശിയായ പാണ്ടി എന്നാണ്, എനിക്ക് മെസേജ് അയക്കുന്ന ആളുടെ പേരും പാണ്ടി എന്നാണ് അയാളും ചെന്നൈ സ്വദേശിയാണ്. ആ പാണ്ടി തന്നെയായിരിയ്ക്കുമോ ഈ പാണ്ടി?’, സൗപര്‍ണിക ചോദിയ്ക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button