ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലായിരുന്നു. സെൻസെക്സ് 770.5 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,766.6 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 216.5 പോയിന്റ് ഇടിഞ്ഞ് 17,542.8 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം ഉയർന്നിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഇൻഫോസിസ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, ഏഷ്യൻ പെയിന്റ്സിന്റെ ഓഹരികൾ 1.6 ശതമാനമാണ് ഉയർന്നത്. ഇതോടെ, ഓഹരികൾ 3,446.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കകൾ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കാരണമായിട്ടുണ്ട്.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 29 കോടി: വീണാ ജോർജ്
Post Your Comments