NewsBusiness

ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡി നൽകുമ്പോഴും റീഫില്ലുകൾ കുറയുന്നു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

2016 ലാണ് ഉജ്ജ്വൽ യോജന പദ്ധതി ആരംഭിക്കുന്നത്

രാജ്യത്ത് എൽപിജിക്ക് സബ്സിഡി നൽകുമ്പോഴും റീഫില്ലുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരമാണ് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് എൽപിജി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഉജ്ജ്വൽ പദ്ധതിയിൽ 4 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ പ്രതിവർഷം 1.81 കോടി ഉപഭോക്താക്കൾ മാത്രമാണ് റീഫിൽ ചെയ്യുന്നത്. കേരളത്തിൽ 1,55,512 പേർ മാത്രമാണ് റീഫിൽ നടത്തിയത്. കേരളത്തിൽ ആകെ 3,27,236 ഉപഭോക്താക്കളാണ് ഉജ്ജ്വൽ പദ്ധതിയിൽ അംഗമായിട്ടുള്ളത്.

2016 ലാണ് ഉജ്ജ്വൽ യോജന പദ്ധതി ആരംഭിക്കുന്നത്. ഈ കാലയളവിൽ 31.47 കോടി റീഫിൽ സിലിണ്ടറുകൾ ഉപഭോക്താക്കൾ വാങ്ങിയിരുന്നു. നിലവിൽ, ഉജ്ജ്വൽ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 12 സിലിണ്ടറുകൾക്ക് 200 രൂപ വീതമാണ് സബ്സിഡി പ്രഖ്യാപിച്ചത്. കൂടാതെ, 14.2 സിലിണ്ടറുകളിൽ നിന്ന് 5 കിലോ സിലിണ്ടറിലേക്ക് മാറാൻ ഗരീബ് യോജന പദ്ധതി പ്രകാരം മൂന്ന് സൗജന്യ സിലിണ്ടറുകളും പ്രഖ്യാപിച്ചിരുന്നു. എൽപിജിയുടെ വില കുത്തനെ ഉയർന്നത് ഗുണഭോക്താക്കളെ സാരമായി ബാധിച്ചെന്ന ആക്ഷേപത്തെ തുടർന്നാണ് സബ്സിഡി നിരക്കിൽ മാറ്റങ്ങൾ വരുത്തിയത്.

Also Read: കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഇലക്കറി!

shortlink

Related Articles

Post Your Comments

Related Articles


Back to top button