![](/wp-content/uploads/2022/09/untitled-47.jpg)
കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതിൽ പാണക്കാട് തങ്ങളെ വെല്ലുവിളിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകം പണിതിട്ടുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ബ്രിട്ടീഷ് ഭരണക്കാലത്ത് സാധാരണ ജനങ്ങൾക്ക് നേരെ ഉണ്ടായിട്ടുളള കൊടുംക്രൂരതകളെ അംഗീകരിക്കാൻ പറ്റില്ല. ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുളള സമരങ്ങളെ അതേപോലെ കാണുകയാണ് വേണ്ടത്. അല്ലാത്ത രീതിയിൽ കാണുന്നത് ശരിയല്ല. ബ്രിട്ടീഷുകാരും അന്നത്തെ സ്വാതന്ത്ര്യ സമര സേനാനികളും നടത്തിയ പോരാട്ടമല്ലെ അത്. വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരെ വാഗണിലിട്ട് കൊന്നത് നല്ലതാണെന്ന് ഈ ആധുനിക കാലത്ത് ആരെങ്കിലും പറയുമോ. വാഗണിലിട്ട് കൊണ്ടുപോയത് ആരാണ്? ബ്രിട്ടീഷുകാരല്ലെ. ബ്രിട്ടീഷുകാർ ചെയ്ത കൊടും ക്രൂരതയല്ലെ അത്.
പൂക്കോട്ടൂര്‍ മറഞ്ഞിരുന്ന് അന്നത്തെ നിരായുധരായ ജനങ്ങള്‍ പോരാടിയത് ബ്രിട്ടീ ഷ് പട്ടാളവുമായിട്ടാണ്. കുഞ്ഞഹമ്മദ് ഹാജി പോരാടിയത് ആര്‍ക്കെതിരെയാണ്?. അദ്ദേഹത്തിന്റെ പേരില്‍ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകമുണ്ടാക്കിയിട്ടുണ്ട്. ഈ സമരങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ്. അതിനെ ദുര്‍വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാന്‍ കാഹിസയില്ല. ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതകളെ എങ്ങനെ നമ്മുക്ക് അംഗീകരിക്കാന്‍ സാധിക്കും. പരസ്പരം കടിച്ചുകീറിയും വെളളമോ, ഒന്ന് ശ്വസിക്കാനൊ സാധിക്കാതെ മരിച്ചവരെ മോശമാക്കി പറയാന്‍ പറ്റുമോ’, പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ശശികലയുടെ പരാമർശം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്നായിരുന്നു ശശികല പറഞ്ഞത്. 1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്മാറമെന്നും ശശികല ആവശ്യപ്പെട്ടു.
Post Your Comments