MollywoodLatest NewsKeralaCinemaNewsEntertainment

‘ആനന്ദം പരമാനന്ദം’ – ഷാഫി-സിന്ധുരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ക്ലീൻ ഫാമിലി ഹ്യുമർ എൻ്റെർടൈനറാണ് ഈ ചിത്രം. സപ്തതരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനഘ നാരായണൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) നായികയാകുന്നു.

അജു വർഗീസും ബൈജു സന്തോഷും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് പൈ (പറവ ഫെയിം) സാമിഖ്, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നിഷാ സാരംഗ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – വി. സാജൻ. കലാസംവിധാനം – അർക്കൻ.

മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്സ് – ശരത്, അന്ന. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻപൊടു ത്താസ്. കൊല്ലങ്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സപ്ത തരംഗ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button