Latest NewsKeralaNews

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയപാതാ വികസനത്തിനായി 50,000 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് : പുതിയ പദ്ധതികള്‍ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി : കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കേന്ദ്രം സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also; അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ: ഗായകന്‍ അപകടത്തില്‍ മരിച്ചു

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ 36 ലക്ഷം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ആയുഷ്മാന്‍ പദ്ധതിക്ക് വേണ്ടി കേരളത്തിനായി 3000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആധുനിക അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തില്‍ ഒരു ലക്ഷം കോടി ചിലവാക്കിയെന്നും ഒരു ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് വീതം പണിയാന്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ദേശീയപാതാ വികസനത്തിനായി 50,000 കോടി രൂപ മാറ്റി വെച്ചു. 3000 കോടി രൂപ റോഡുകള്‍ക്ക് നല്‍കി. ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 37 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് നല്‍കിയത് പോലെ മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം കേരളത്തിലെ ഒന്നരക്കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. കൊറോണ കാലത്ത് കേരളത്തില്‍ മാത്രം 6000 കോടി രൂപയാണ് അധികമായി ചെലവഴിച്ചത്. ഭാരതം അതിവേഗ വികസന പാതയിലാണെന്നും ജിഡിപി വളര്‍ച്ചയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button