ലക്ഷ്മീദേവി ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ്. ലക്ഷ്മീദേവി വാഴുന്നിടത്താണ് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ പ്രസാദിപ്പിക്കുന്ന സ്ഥലത്തെ ലക്ഷ്മീദേവി നില്‍ക്കൂയെന്നു വിശ്വാസം. അതിനാൽ, ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ ചില കാര്യങ്ങൾ പരീക്ഷിച്ചാൽ മതിയാകും. അതിനായി തേങ്ങാ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിക്കുമെന്നാണ് പറയുന്നത്.
Read Also : കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചികിത്സാ സഹായം തേടി മാതാപിതാക്കൾ
മെര്‍ക്കുറി കൊണ്ടുള്ള ഗണപതി, ലക്ഷ്മീവിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ നല്ലതാണ്. അതുപോലെ ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ വീട്ടില്‍ കവടികള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്. ദേവിയെ പ്രസാദിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത്. പാദമുദ്രകള്‍ പതിപ്പിയ്ക്കുന്നതാണ് മറ്റൊരു വഴി. വീട്ടില്‍ വെള്ളി കൊണ്ടുള്ള ചെറിയ ചെരിപ്പു സൂക്ഷിയ്ക്കുന്നതും നല്ലതാണ്.
താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം. തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും. കൂടാതെ, ശ്രീചക്രം വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലതു തന്നെ. ഒറ്റക്കണ്ണുള്ള തേങ്ങ പൂജാവിധികള്‍ക്കു പ്രമുഖമാണ്. ഇത്തരം തേങ്ങ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഗുണം ചെയ്യും
Post Your Comments