Latest NewsKeralaNews

ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സംഭവം കേരളത്തില്‍

ജോലി വാഗ്ദാനം നല്‍കി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി

കണ്ണൂര്‍: ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി തമിഴ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കണ്ണൂരില്‍ ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്‍കി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.

Read Also: വിസ ഉടമയുടെ ഇഖാമ തീർന്നാലും ആശ്രിത സന്ദർശക വിസ പുതുക്കാം: അറിയിപ്പുമായി സൗദി അറേബ്യ

സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍.

ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ജ്യൂസ് നല്‍കി മയക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button