Latest NewsNewsBusiness

എൻപിസിഐയുമായി കൈകോർത്ത് ഐസിഐസിഐ ബാങ്ക്, പുതിയ സേവനങ്ങൾ ഇതാണ്

റൂബിക്സ്, സഫീറോ എന്നീ വകഭേദങ്ങളിലാണ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നത്

ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. നാഷണൽ പേയ്മെന്റ് കോർപ്പറേഷയുമായി (എൻപിസിഐ) സഹകരിച്ച് റുപേ ക്രെഡിറ്റ് കാർഡുകളുടെ പുതിയ ശ്രേണിയാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് നൂതനവും മികച്ചതുമായ സേവനവുമാണ് ബാങ്ക് ലഭ്യമാക്കുന്നത്.

റൂബിക്സ്, സഫീറോ എന്നീ വകഭേദങ്ങളിലാണ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നത്. ഷോപ്പിംഗിനും ബില്ലുകൾ അടയ്ക്കാനുമാണ് ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപയോഗപ്രദം. ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റസ്റ്റോറന്റുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ ബിൽ പേയ്മെന്റുകൾ നടത്താൻ സാധിക്കും. കൂടാതെ, ഓരോ പേയ്മെന്റുകൾക്കും റിവാർഡ് പോയിന്റുകൾ ലഭ്യമാണ്.

Also Read: തെരുവിൽ നിന്ന് എടുത്തു കൊണ്ടുവന്ന പൂച്ച കാരണം ഉടമയ്ക്ക് ദാരുണാന്ത്യം: അയൽവാസി പിടിയിൽ

ആഭ്യന്തര വിമാനത്താവളങ്ങളിലും റെയിൽവേ ലോഞ്ചുകളിലും ഇന്ധന സർചാർജിലും സിനിമ ടിക്കറ്റിലും തുടങ്ങി വിവിധ മേഖലകളിലെ ഇടപാടുകൾക്ക് കിഴിവുകൾ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button