MollywoodLatest NewsKeralaCinemaNewsEntertainment

മന്ത്രിക്കെതിരെ കേസ് കൊടുത്ത കള്ളന് 50 കോടി! – കോടികൾ വാരി കുഞ്ചാക്കോ ബോബൻ ചിത്രം

റിലീസ് ദിനം ഒരു പോസ്റ്റർ വിവാദമായ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം 50 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷക, നിരൂപക പ്രശംസകൾ നേടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.

‘ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി”, എന്നാണ് കു‍ഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. കു‍ഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തറിലെ കൊഴുമ്മൽ രാജീവൻ. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വിവാദമായത് ചിത്രത്തിന് ഗുണം ചെയ്‌തെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷ്യനോടു കൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, സിനിമ 50 കോടി ക്ലബ്ബിൽ കയറിയതോടെ പ്രൊമോഷന് വേണ്ടി ഉഓയോഗിച്ച ട്രിക്ക് നന്നായെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. റോഡിലെ കുഴി കാരണം സർക്കാറിന് കോടികളാണ് നഷ്ടമെങ്കിൽ, റോഡിലെ കുഴി കാരണം ഈ പടത്തിന് കോടികളാണ് ലാഭമെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button