Latest NewsNewsIndia

മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മുഖം മൂടി ധരിച്ചെത്തിയ കൊള്ള സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കൊള്ള നടത്തുകയായിരുന്നു

ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, തോക്ക് ചൂണ്ടി 12 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദയ്പൂരിലെ പ്രതാപ് നഗറിലുള്ള മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് 12 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. മുഖം മൂടി ധരിച്ചെത്തിയ കൊള്ള സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കൊള്ള നടത്തുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് വികാസ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

Read Also: ‘കക്കൂസുകൾ ക്ലാസ് മുറികളായി കണക്കാക്കി’: ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ 326 കോടി രൂപയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി

ഏകദേശം 12 കോടി വിലമതിക്കുന്ന 20 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപയുമാണ് അക്രമികള്‍ കൊള്ളയടിച്ചത്. സംഘമായെത്തിയ അക്രമികള്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിലാളികളെ തോക്കു ചൂണ്ടി ബന്ദികളാക്കുകയുമാണ് ചെയ്തത്. നഷ്ടപ്പെട്ട സ്വര്‍ണഭാരണങ്ങളുടെ മൂല്യ നിര്‍ണ്ണയം കൃത്യമല്ല. ശരിയായ കണക്കെടുത്താല്‍ മാത്രമേ എത്ര രൂപയുടെ ആഭരണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാന്‍ സാധിക്കു. മൊത്തം കണക്കെടുത്താല്‍ നിലവില്‍ പുറത്തുവിട്ട തുകയുടെ മുകളില്‍ ആകാമെന്നും സ്ഥാപന അധികൃതര്‍ അറിയിച്ചു.

ജീവനക്കാരെ മോചിപ്പിച്ച ശേഷമാണ് സ്ഥാപനം കൊള്ളയടിക്കപ്പെട്ട വിവവരം പോലീസിനെ അറിയിച്ചത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button