നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇത്തവണ വൻ തോതിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ വരെ നിക്ഷേപകരുടെ എണ്ണത്തിൽ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയെങ്കിലും ജൂലൈ മുതൽ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങിത്തുടങ്ങി.
ആഗസ്റ്റ് 1 മുതൽ 26 വരെയുള്ള കണക്കുകൾ പ്രകാരം, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ 49,254 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങി തുടങ്ങിയതോടെ ഇന്ത്യൻ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
Also Read: മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍
റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. അതിനാൽ, വരും മാസങ്ങളിലും വിദേശ നിക്ഷേപകരുടെ എണ്ണം നിലനിർത്തുന്നത് വെല്ലുവിളിയായിരിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കമ്മോഡിറ്റി വില വ്യതിയാനം, കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനങ്ങൾ എന്നിവയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
Post Your Comments