Latest NewsNewsIndia

‘കക്കൂസുകൾ ക്ലാസ് മുറികളായി കണക്കാക്കി’: ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ 326 കോടി രൂപയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി

ഡൽഹി: തലസ്ഥാനത്തെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. സംസ്ഥാന സർക്കാരിന്റെ മദ്യ എക്സൈസ് നയത്തിനെതിരായ അന്വേഷണത്തിന് പിന്നാലെ, ഡൽഹി വിദ്യാഭ്യാസ മാതൃകയിൽ 326 കോടി രൂപയുടെ അഴിമതി ആരോപണവുമായാണ് ബി.ജെ.പി രംഗത്ത് വന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ ക്ലാസ് മുറികളുടെ പുനർവികസനത്തിന്റെ പേരിൽ, കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി ഡൽഹി വിദ്യാഭ്യാസ മാതൃകയെ ‘കൊള്ളയടിക്കൽ മാതൃക’ എന്നാണ് വിശേഷിപ്പിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ അവഗണിച്ച് നിലവിലെ സ്കൂളുകളിൽ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള ബജറ്റ് ഡൽഹി സർക്കാർ വർദ്ധിപ്പിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു.

വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

2020ൽ ഡൽഹി സർക്കാരിന്റെ വിജിലൻസ് വകുപ്പിന് അയച്ച സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച്, പുതിയ ടെൻഡർ നടത്താതെ, സംസ്ഥാന സർക്കാർ നിർമ്മാണച്ചെലവ് 326 കോടി രൂപ വർദ്ധിപ്പിച്ചുവെന്നും ഇത് യഥാർത്ഥ ടെണ്ടർ തുകയേക്കാൾ 53 ശതമാനം അധികമാണെന്നും ബി.ജെ.പി വ്യക്തമാക്കി. ഡൽഹിയിലെ സ്‌കൂൾ പുനർവികസനവുമായി ബന്ധപ്പെട്ട കണക്കുകൾ കാറ്റിൽ പറത്തി, എ.എ.പി സർക്കാർ ടോയ്‌ലറ്റുകളെ ക്ലാസ് മുറികളായി കണക്കാക്കിയെന്നും ബി.ജെ.പി ആരോപിച്ചു.

‘അരവിന്ദ് കെജ്‌രിവാളിന്റെ ഡി.എൻ.എയിൽ അഴിമതിയുണ്ട്. ഇത് ആപ്പ് സർക്കാരല്ല, പാപങ്ങളുടെ സർക്കാർ ആണ്. അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും അഴിമതിയിൽ വിദഗ്ധരാണ്. ഈ പണം എവിടെപ്പോയി? അരവിന്ദ് കെജ്‌രിവാൾ ജി, അത് നിങ്ങളുടെ പോക്കറ്റിൽ പോയോ? നിങ്ങൾ റിപ്പോർട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്?’, ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി

ഡൽഹിയിൽ 500 പുതിയ സ്‌കൂളുകൾ നിർമ്മിക്കുമെന്ന് എ.എ.പി സർക്കാർ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും ഇത് ഒരിക്കലും നടന്നിട്ടില്ലെന്നും ഭാട്ടിയ ആരോപിച്ചു. നിലവിലുള്ള സ്‌കൂളുകളിൽ കൂടുതൽ ക്ലാസ് മുറികൾ നിർമ്മിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ, മുറികളുടെ എണ്ണം 2400ൽ നിന്ന് 7180 ആയി ഉയർന്നപ്പോൾ നിർമാണച്ചെലവ് 90 ശതമാനം വരെ വർദ്ധിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button