
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. രണ്ടുദിവസം തുടർച്ചയായി ഉണ്ടായ ഇടിവിനു ശേഷമാണ് ഇന്ന് സ്വർണ വില വിശ്രമിച്ചത്. രണ്ടുദിവസം കൊണ്ട് 360 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 37,840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 35 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,730 രൂപയാണ്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
Also Read: മൗത്ത് അൾസറിന് പരിഹാരം കാണാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments