NewsMobile PhoneTechnology

ക്യാഷ് ബാക്ക് ഓഫറിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? കൂടുതൽ വിവരങ്ങൾ അറിയാം

6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ക്യാഷ് ബാക്ക് ഓഫറിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. POCO F4 5G സ്മാർട്ട്ഫോണാണ് ക്യാഷ് ബാക്ക് ഓഫറോടുകൂടി വാങ്ങാൻ സാധിക്കുക. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 3,250 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകൾക്കും ഈ ഓഫർ ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 870 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കനത്ത മഴ: കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ, ജനങ്ങൾ ദുരിതത്തിൽ

64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 29,999 രൂപയും 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 33,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button