KeralaLatest NewsNewsLife StyleFood & Cookery

അച്ചാറുകളിൽ രാജാവ് – അമ്പഴങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം

അമ്പഴങ്ങയും അമ്പഴവുമൊക്കെ ഇപ്പോൾ നന്നേ വിരളമാണ്. അമ്പഴങ്ങ അച്ചാർ ആണ് അച്ചാറുകളിൽ രാജാവ് എന്ന് പറഞ്ഞാലും അതിശയിക്കാനില്ല. അമ്പഴങ്ങ അച്ചാറിന് നല്ല ഡിമാൻഡ് ആണ്. എപ്പോഴും കിട്ടുന്ന ഒരു സാധനമാണ് അത്. അച്ചാറിന് ഇത്രത്തോളം രുചികരമായ മറ്റൊരു കായില്ലെന്ന് എത്രപേര്‍ക്ക് അറിയാം. രുചികരമായ അമ്പഴങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേര്‍ക്കേണ്ടവ‍:

അമ്പഴങ്ങ – 500 ഗ്രാം
മുളകുപൊടി – 75 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – 10 ഗ്രാം
ഉലുവാപ്പൊടി – 10 ഗ്രാം
കടുക് – ഒരു നുള്ള്
എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അമ്പഴങ്ങ കീറി പാകത്തിന് വലുപ്പത്തില്‍ തയ്യാറാക്കിവയ്ക്കുക. തലേന്നേ അരിഞ്ഞ് ഉപ്പിട്ടുവച്ചാല്‍ കൂടുതല്‍ നല്ലത്. അല്‍പ്പം എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍, മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്നു ചൂടാകുമ്പോള്‍ അരിഞ്ഞ അമ്പഴങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അധികം തിളയ്ക്കാതെ വാങ്ങിവയ്ക്കുക. ശേഷം വെള്ളമില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button