Latest NewsNewsIndia

ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായത് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍

ഡ്രൈഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയില്‍ മയക്കുമരുന്ന് : മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഏജന്റിന്റെ ചതിയില്‍ പെട്ട് കസ്റ്റംസിന്റെ പിടിയിലായി. ലൗദിയിലാണ് സംഭവം. ഡ്രൈഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും അത് വാങ്ങാനെത്തിയ മൂന്ന് മലയാളികളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.

Read Also; ഇൻസ്റ്റഗ്രാം: 16 വയസ് തികയാത്ത കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

ബംഗളുരുവില്‍ നിന്നാണ് ടിക്കറ്റിനും പാസ്‌പോര്‍ട്ടിനുമൊപ്പം ഡ്രൈ ഫ്രൂട്‌സ് എന്ന് പറഞ്ഞ് ഒരു പായ്ക്കറ്റ് ഏജന്റ് തമിഴ്നാട്ടുകാരനെ ഏല്‍പ്പിച്ചത്. മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഫൈനല്‍ എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ വരുമ്പോഴാണ് എജന്റിന്റെ ചതിയില്‍ പെട്ടത്. റിയാദില്‍ ഡ്രൈ ഫ്രൂട്‌സ് വാങ്ങാന്‍ ആളെത്തുമെന്നും ഏജന്റ് പറഞ്ഞിരുന്നു. റിയാദ് വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റില്‍ മയക്കുമരുന്നാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പിടിയിലായി. അതേസമയം ഏജന്റിന്റെ ചതിയില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button