ബീജിംഗ് : യു.എസിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലെ പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ ചൈന നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ ഡാലിയന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ലുയാംഗ് III ക്ലാസിലെ ടൈപ്പ് 052 യുദ്ധക്കപ്പലിന്റെ ശ്രേണിയില്‍പ്പെട്ടതെന്ന് കരുതുന്ന അഞ്ച് കപ്പലുകളുടെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു. വടക്ക് കിഴക്കന്‍ ഷാങ്ങ്ഹായിലെ ജിയാംഗ്നാന്‍ ചാംഗ്ഷിംഗ് ഷിപ്പ്യാര്‍ഡിലും ഈ ക്ലാസിലെ ഒരു യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also: സൊനാലി ഫോഗാട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കത്തയച്ച് മുഖ്യമന്ത്രി
നിലവില്‍ 25 ടൈപ്പ് 052 യുദ്ധക്കപ്പലുകളാണ് ചൈനീസ് നേവിയ്ക്കുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പുതിയ കപ്പലുകളെയും ഈ ഫ്‌ളീറ്റിന്റെ ഭാഗമാക്കും. ക്രൂസ് മിസൈലുകളും ടോര്‍പിഡോകളും വഹിക്കാന്‍ ശേഷിയുള്ളവയാണ് ടൈപ്പ് 052 യുദ്ധക്കപ്പലുകള്‍. അതേ സമയം, കപ്പലുകള്‍ നിര്‍മ്മാണത്തിലുള്ളതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. 2035 ഓടെ പ്രതിരോധ നിരയെ കൂടുതല്‍ കരുത്തുറ്റതും ആധുനികവുമാക്കാനുള്ള നീക്കത്തിലാണ് ചൈന.
നിലവില്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ നാവിക കപ്പല്‍ വ്യൂഹം ചൈനീസ് നേവിയ്ക്കാണ്. ആകെ 777 കപ്പലുകളാണ് ( അന്തര്‍വാഹിനി, വിമാനവാഹിനി തുടങ്ങിയവ ഉള്‍പ്പെടെ ) ചൈനീസ് സൈന്യത്തിനുള്ളതെന്നാണ് കണക്ക്. യു.എസിന് ഇത് 490 ആണ്. ഇതില്‍, യുദ്ധക്കപ്പലുകള്‍ ( ഡിസ്‌ട്രോയര്‍ ) ചൈനയേക്കാള്‍ കൂടുതല്‍ യു.എസിനാണ്. യു.എസിന് 92ഉം ചൈനയ്ക്ക് 41 ഉം യുദ്ധക്കപ്പലുകളാണുള്ളത്. ടെക്‌നോളജിയിലും ശക്തിയിലും യു.എസ് ആണ് മുന്നില്‍.
Post Your Comments