Latest NewsNewsBusiness

മുംബൈയിൽ 44,000 ചതുരശ്ര അടി ഓഫീസ് സമുച്ചയം വാടകയ്ക്കെടുത്ത് യസ് ബാങ്ക്, കാരണം ഇതാണ്

സെക്യൂരിറ്റി ഡെപ്പോസിറ്റായി 3.07 കോടി രൂപയാണ് അടച്ചത്

മുംബൈയിൽ 44,000 ചതുരശ്ര അടി ഓഫീസ് സമുച്ചയം വാടകയ്ക്കെടുത്തിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യസ് ബാങ്ക്. മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലെ റൊമെൽ ടെക് പാർക്കിലാണ് പ്രതിമാസം 53 ലക്ഷം രൂപ വാടക നിരക്കിൽ ഓഫീസ് സമുച്ചയം പാട്ടത്തിന് എടുത്തിരിക്കുന്നത്.

സെക്യൂരിറ്റി ഡെപ്പോസിറ്റായി 3.07 കോടി രൂപയാണ് അടച്ചത്. ഓഗസ്റ്റ് 16ന് പാട്ടക്കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിലും സെപ്തംബർ 22 മുതൽ 60 മാസത്തേക്കാണ് പാട്ടക്കാലാവധി. നിലവിൽ, നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ മിനി ഹബ്ബായി ഗോരേഗാവ് ഈസ്റ്റ് മാറുന്നുണ്ട്. ഇതോടെയാണ് യസ് ബാങ്കും ഗോരേഗാവ് ഈസ്റ്റിൽ ഓഫീസ് സമുച്ചയം വാടകയ്ക്ക് എടുത്തത്. ജെപി മോർഗൻ, ഡ്യൂഷെ ബാങ്ക്, കെപിഎംജി, പിഡബ്ല്യുസി തുടങ്ങി നിരവധി കമ്പനികളാണ് ഗോരേഗാവ് ഈസ്റ്റിൽ സ്ഥിതി ചെയ്യുന്നത്.

Also Read: വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ഐആർസിടിസി, യാത്രക്കാരുടെ ഡാറ്റ കൈമാറില്ല

ഗോരെഗാവ് ഈസ്റ്റിലെ കാമ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടിയുടെ വടക്ക് ഭാഗത്തുള്ള 12-ാം നിലയിലും തെക്ക് വിംഗിലെ 11-ാം നിലയിലുമാണ് യസ് ബാങ്കിന്റെ പ്രവർത്തനം. അടുത്തിടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി ജീവനക്കാരോട് ഓഫീസിലേക്ക് എത്താൻ യസ് ബാങ്ക് നിർദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button