Latest NewsNewsLife StyleFood & Cookery

ഉള്ളിവട വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ചേരുവകള്‍

കടലമാവ് – 150 ഗ്രാം

അരിപ്പൊടി – 25 ഗ്രാം

സവാള – 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കിയത്)

മല്ലിയില – 15 ഗ്രാം പൊടിയായി അരിഞ്ഞത്

വെള്ളം – 200 മില്ലി

എണ്ണ – വറുക്കാൻ പാകത്തിന്

പച്ചമുളക് – 2 എണ്ണം

ജീരകം, പെരുഞ്ചീരകം – 1 ടീസ്പൂൺ വീതം

ഉപ്പ് – പാകത്തിന്

സോഡാപ്പൊടി – ഒരുനുള്ള്

Read Also : പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് ലൈം​ഗിക ബന്ധത്തിന് വിട്ടുകൊടുത്തു: യുവതി ആത്മഹത്യയ്‌ക്കൊരുങ്ങിയതോടെ പുറംലോകമറിഞ്ഞു

പാചകം ചെയ്യുന്ന വിധം

ഒരു വലിയ ബൗളിൽ കടലമാവെടുത്ത് ഉപ്പ്‌, സോഡാപ്പൊടി, അരിപ്പൊടി, ജീരകം, പെരുഞ്ചീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചമുളക്, സവാള, മല്ലിയില എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

എല്ലാ ചേരുവകളും മാവും തമ്മിൽ നന്നായി പിടിപ്പിച്ച് യോജിപ്പിച്ച് വയ്ക്കുക. ഇതിൽ അര ടേബിൾ സ്പൂൺ വീതമെടുത്ത് ചൂടെണ്ണയിൽ ഇട്ടു വറുത്തു മൊരിച്ച് കോരുക. ഉള്ളി ബജി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button