Latest NewsKerala

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. രാത്രി രണ്ടു മണിയ്ക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി ആറുപേരാണ് ഓഫീസിനു നേരെ കല്ലെറിഞ്ഞത്.
കല്ലേറിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റ ചില്ലുകൾ തകർന്നു. ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലുകളാണ് തകർന്നത്. രണ്ടു പോലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇന്നലെ വഞ്ചിയൂരിൽ നടന്ന എൽഡിഎഫ് – എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ഇതിനു ബന്ധമുണ്ടെന്നതു നേതാക്കളുടെ ആരോപണം. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം.

സംഭവത്തിൽ പത്ത് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്റ്റേഷന് മുന്നിലും ബിജെപി പ്രതിഷേധമുണ്ടായി. അതേസമയം എബിവിപി പ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ കൗൺസിലര്‍ ഗായത്രി ബാബുവിനെതിരെ ആക്രമണം നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button