കുളച്ചൽ: ജോയിന്റ് പാർട്ടിയിൽ കഞ്ചാവ് അടിക്കാൻ പെൺകുട്ടികളെ എത്തിച്ച കാമുകിയുടെ തലതല്ലിപ്പൊട്ടിച്ച യുവാവിന്റെ സംഭവത്തോടെ പുറംലോകം അറിഞ്ഞത് കൂട്ടം ചേർന്നുള്ള കഞ്ചാവ് അടിയുടെ കഥ. യുവാക്കള്‍ക്ക് സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കുന്നതിന് കൂട്ടാളികളാവാൻ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന വിദ്യാർത്ഥിനിയെ കാമുകൻ മർദ്ദിച്ചതോടെയാണ് ജോയിന്റ് കഞ്ചാവ് അടിയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
സംഘം ചേർന്ന് ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരു മുറിയിൽ കൂട്ടമായിരുന്ന് കഞ്ചാവ് വലിക്കുകയും, കഞ്ചാവിന്റെ മാസ്മരികതയിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികളും, പെൺകുട്ടികളുടെ മടിയിൽ ആൺകുട്ടികളും കിടന്ന് കഞ്ചാവ് വലിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന സംഘത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കുളച്ചൽ പോലീസ്.
സിഗരറ്റിലെ കവറിനുള്ളിൽ ആണ് കഞ്ചാവ് നിറയ്ക്കുക. ഇതാണ് സംഘം ചേർന്ന് ഇവർ വലിക്കുന്നത്. ജോഡികളായിട്ടാണ് ആഘോഷം. ഇതിനായിട്ടാണ് യുവതി സുഹൃത്തുക്കളായ പെൺകുട്ടികളെ എത്തിച്ചത്. ജോയിന്റ് പാർട്ടി നടന്ന ഒരു പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും പോലീസ് കണ്ടെടുത്തിരുന്നു. ഇവർ ലഹരിക്കടിമ ആയിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ത്ഥിനിയുടെ താമസ സ്ഥലത്ത് നടന്ന ജോയിന്റ് പാര്‍ട്ടി നടക്കുമ്പോഴാണ് കാമുകന്റെ ആക്രമണമുണ്ടായത്. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനി തലയ്ക്കടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ എത്തിയിരുന്നു. അജിന്‍ എന്ന യുവാവുമായി നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയത്, ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുന്നടിക്കുന്ന ജോയിന്റ് പാർട്ടികളോടായിരുന്നു പെൺകുട്ടിക്ക് താൽപ്പര്യം.
പെൺകുട്ടിയുടെ ലഹരിമരുന്ന് ഉപയോഗത്തെ കാമുകൻ പല തവണ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ഇപ്പോഴും തകർക്കമായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞിരുന്നു. പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ പെൺകുട്ടിയെ ആക്രമിക്കുകയാണ് ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെയും അജിൻ അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അജിൻ അടിച്ചുപൊട്ടിച്ചു. അജിൻ ഒളിവിൽ പോയി. അജിനായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ പെണ്‍കുട്ടിയുടെ ചതിയില്‍പ്പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.
ലഹരി തലക്ക് പിടിക്കുന്നതോടെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഈ പാര്‍ട്ടികളില്‍ പതിവായിരുന്നു. ഇത്തരം പാര്‍ട്ടികളിലേക്ക് സഹപാഠികളെ എത്തിച്ച് കൊടുത്ത് വരികയായിരുന്നു പരുക്കേറ്റ വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
Post Your Comments