കോട്ടയം: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ച് ബസ് യാത്രക്കാരന്റെ മൊബൈല്‍ പിടിച്ചുപറിച്ചയാൾ പൊലീസ് പിടിയിൽ. എറണാകുളം ചേരാനെല്ലൂര്‍ പുതുക്കാട്ടുതറ റെജി ജോര്‍ജി(51)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതു മറ്റു സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞു.
Read Also : നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ഷിന്റോ പി. കുര്യന്, എസ്ഐമാരായ അരുണ്‍ തോമസ്, ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments