Latest NewsKeralaNews

ഭർത്താവ് എട്ടു വയസിനു ഇളയത്, മതം മാറണമെന്ന് ആവശ്യം : മൂന്നാം വിവാഹവും പരാജയപ്പെട്ടതിനെക്കുറിച്ച് നടി ചാർമിള

അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് ചാർമിള. താരത്തിന്റെ പ്രണയ- വിവാഹ ജീവിതം വലിയ വാർത്തയായിരുന്നു. ചാര്‍മിളയുടെ മൂന്ന് വിവാഹവും പരാജയമായിരുന്നു. ആദ്യ വിവാഹത്തിലുണ്ടായ പരാജയത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ ചാർമിള നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു.

മൂന്നാമത് വിവാഹം കഴിച്ചതില്‍ ഒരു കുഞ്ഞുണ്ട്. വിവാഹമോചന സമയത്ത് മകനെ വിട്ട് കിട്ടണമെന്നുള്ള നടിയുടെ ആവശ്യം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതേ കുറിച്ച്‌ മുന്‍പൊരിക്കല്‍ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കവേ ചാര്‍മിള തുറന്നു പറഞ്ഞത് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

read also: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്: ബാലാവകാശ കമ്മീഷൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മൂന്നാമത്തെ ഭര്‍ത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അദ്ദേഹം എന്റെ അനിയത്തിയുടെ സുഹൃത്താണ്. വീട്ടില്‍ വന്ന് കണ്ടുള്ള പരിചയമാണ്. അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു. അതൊരു പ്രശ്‌നമായി. പുള്ളിക്കാരന് അത് വൈകിയാണ് പിടിക്കിട്ടിയത്. എന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്. വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോഴും ഇത് വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.നീ വളരെ ഇളയതാണ്. കുറച്ച്‌ കൊല്ലം കഴിയുമ്പോള്‍ നിനക്കത് ഫീല്‍ ചെയ്യുമെന്നും പറഞ്ഞു. പക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്ന് പുള്ളി അന്ന് പറഞ്ഞു. അന്ന് പുള്ളിയുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഞാന്‍ കണ്ടിട്ടില്ല. അത് കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉള്ളത് അറിഞ്ഞത്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടു’- നടി പറയുന്നു.

‘ഞാന്‍ അദ്ദേഹത്തിന്റെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഞാന്‍ ക്രിസ്ത്യനിയാണ്. മറ്റൊരു മതത്തിലേക്ക് കൊച്ചിനെ വളര്‍ത്തണമെന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല. കാരണം ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ട് കിട്ടിയ കുഞ്ഞാണ്. അവന്‍ ക്രിസ്ത്യനായി തന്നെ ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിച്ചു. പോലീസിൽ പരാതി നൽകി. എന്നാൽ അവർ കേസ് എടുത്തില്ല. കാരണം രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നു. എനിക്ക് പിന്തുണ തരാന്‍ ആരുമില്ല. ആ സമയത്താണ് മാധ്യമങ്ങള്‍ ഇതറിഞ്ഞ് വന്നത്. അവരോട് എല്ലാം പറഞ്ഞു. അങ്ങനെയാണ് മോനെ തിരിച്ച്‌ കിട്ടിയത്. മകന്‍ കോടതിയില്‍ അമ്മയുടെ കൂടെ പോവണമെന്ന് പറഞ്ഞു. ഭര്‍ത്താവിന് മകനെ കാണാനുള്ള അവകാശം കൊടുത്തു. അദ്ദേഹത്തിന് കുഞ്ഞിനോട് അത്രയും സ്‌നേഹമാണ്. ഇപ്പോള്‍ മകന്റെ കൂടെ വലിയ സന്തോഷത്തോടെ ജീവിക്കുകയാണ്. ഇപ്പോള്‍ ഒത്തിരി ഉത്തരവാദിത്തങ്ങളുള്ള ആളാണ് താൻ’- ചാര്‍മിള പറഞ്ഞു

shortlink

Post Your Comments


Back to top button