കരുമാല്ലൂര്‍: ഹല്‍വ കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാഞ്ഞാലി താമരമുക്കില്‍ താമസിക്കുന്ന ചെറുപ്പുള്ളി പറമ്പ് വീട്ടില്‍ നിസാര്‍ (49) ആണ് മരിച്ചത്. പാചകത്തൊഴിലാളിയായ നിസാര്‍ രാവിലെ തെക്കേത്താഴം കവലയിലുള്ള ബേക്കറിയില്‍നിന്ന് ഹല്‍വ വാങ്ങി കഴിക്കുകയായിരുന്നു.
പെട്ടെന്ന് ശ്വാസനാളത്തിലേക്ക് പോയതുപോലെ അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: റംല. മക്കള്‍: നിലോഫര്‍,ജനീഫര്‍.
Post Your Comments