സന്തുഷ്ട കുടുംബ ജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, ചിലർക്ക് കുട്ടികളുടെ ജനനത്തോടെ ലൈംഗിക ബന്ധത്തിനോടുള്ള താല്‍പ്പര്യം കുറയുകയും പിന്നെ എല്ലാം ഒരു ചടങ്ങായി മാറുകയുമാണ് പതിവ്. പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധത്തില്‍ ദൃഢത ഇല്ലെങ്കിൽ ലൈംഗിക ബന്ധവും ശോകമായിരിക്കും. എന്നാല്‍, ലൈംഗികശേഷി കൂട്ടാനും താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന് അടുത്തിടെ ചില പഠനങ്ങൾ തെളിയിച്ചിരുന്നു.
ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റയിൽ പറയുന്നത് ചോക്ലേറ്റ് സെക്‌സിന് ഗുണം ചെയ്യും എന്നാണ്. ലൈഫ്‌സം, സ്വീഡൻ ആസ്ഥാനമായുള്ള ഒരു ജനപ്രിയ ഹെൽത്ത് ട്രാക്കിംഗ് ആപ്പ് വഴി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രണയത്തിനും ലൈംഗികബന്ധത്തിനും മൂഡ് നല്‍കുന്ന അമിനോ ആസിഡുകള്‍ ചോക്ലേറ്റുകളില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ചോക്ലേറ്റിൽ ആനന്ദമൈഡും ഫെനൈലെതൈലാമൈനും അടങ്ങിയിട്ടുണ്ട്. സന്തോഷകരമായ ഹോർമോണുകൾ ശരീരത്തിൽ പുറപ്പെടുവിക്കാൻ കാരണമാകുന്ന എൻഡോർഫിൻസ് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.
കൂട്ടത്തിൽ മറ്റൊന്ന് പൂവമ്പഴം ആണ്. മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണ് ഇത്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവമ്പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.
മറ്റ് ഭക്ഷണങ്ങൾ:
- തക്കാളി
- ബ്രഡ്
- ആപ്പിൾ
- ഉരുളക്കിഴങ്ങ്
- കോഫി
- വൈൻ
- ചീസ്
- സ്ട്രോബെറി
Post Your Comments