Latest NewsKeralaCinemaMollywoodNewsEntertainment

‘എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല’: മതിയായെന്ന് സന്തോഷ് വർക്കി

കൊച്ചി: നടി നിത്യ മേനോൻ തന്നെ മോശക്കാരനാക്കിയെന്ന് സോഷ്യൽ മീഡിയ വഴി വൈറലായ സന്തോഷ് വര്‍ക്കി. സ്ത്രീകൾക്ക് പോലും ഇപ്പോൾ തന്നെ കാണുമ്പോൾ ഒരു ദേഷ്യമുണ്ടെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. നിത്യയുടെ സിനിമ കാണാനുള്ള മാനസികാവസ്ഥ പോലും തനിക്കില്ലെന്നും, അവരുമായി ഇനിയൊരു ബന്ധമില്ലെന്നും സന്തോഷ് പറഞ്ഞു. അനുഭവിക്കാനുള്ളതിന്റെ മാക്സിമം താൻ അനുഭവിച്ചുവെന്നും, തന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയവും വിവാഹവും ഇല്ലെന്നും സന്തോഷ് പറഞ്ഞു. കല്യാണം കഴിച്ചാൽ സ്വാതന്ത്ര്യം പോകുമെന്നും സന്തോഷ് വർക്കി പറയുന്നു.

നേരത്തെ, തനിക്ക് നിത്യ മേനോനോട് തോന്നിയത് ട്രൂ ലൗ ആണെന്നും താൻ ഇതുവരെ അവരെ മോശം കണ്ണിലൂടെ കണ്ടിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും മാതാപിതാക്കളെയും തന്റെ സുഹൃത്തുക്കളെയും നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നുമുള്ള നിത്യയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button